ബ്രേക്കിംഗ് ന്യൂസ്‌

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മലയാളി യുവതിക്ക് സുഖ പ്രസവം

images-119.jpg

മുംബൈ : മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍ നിന്ന് കൊച്ചി യിലേക്ക് വന്ന ജെറ്റ് എയര്‍വേസിന്റെ 9 ഡബ്യൂ 569 വിമാനത്തിനുള്ളിലാണ് യുവതി പ്രസ വിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.

വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്ക മ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്. തുടര്‍ന്ന് യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിമാനം പാകിസ്താന് മുകളിലൂടെ പറക്കുമ്പോ ഴാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ജീവനക്കാര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ ആംബുലന്‍സിലാണ് യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെ ങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ യുവതിക്കൊപ്പം ബന്ധുക്കള്‍ ഇല്ലാതിരുന്നതിനാല്‍ അവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേ കാലോടെ കൊച്ചിയിലേക്ക് തിരിച്ചു. വിമാനത്തല്‍ ജനിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് വലിയ വിമാനക്കമ്പനികള്‍ ആജീവനാന്ത സൗജന്യ യാത്ര അനുവദിക്കാറുണ്ട്.

Top