ബ്രേക്കിംഗ് ന്യൂസ്‌

ജീന്‍ പോല്‍ ലാലിനെതിരേ നടി നല്‍കിയ കേസ് ഒത്തുതീര്‍പ്പായി !

06-jean-paul-lal-1-e1502365047601.jpg

കൊച്ചി: മലയാള സിനിമയുടെ ശോഭ കെടുത്തിയേക്കാവുന്ന രാണ്ടാമത്തെ സംഭവം ഒടുവില്‍ ഒത്തുതീര്‍പ്പായി. ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായി നടി നല്‍കിയ കേസ് മധ്യസ്ഥതയിലൂടെ തീര്‍ത്തു.

ജീന്‍പോള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയില്ലെന്ന് യുവനടി ജില്ലാ കോടതിയില്‍ സത്യ വാങ്മൂലം നല്‍കി. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തു തീര്‍പ്പിലേക്കു നീങ്ങുന്നത്.

ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. ജീന്‍ പോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമ യിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും യുവനടി പരാതി നല്‍കിയിരുന്നു.

വിസമ്മതം അറിയിച്ച രംഗം ഡ്യൂപ്പിനെ വച്ചു ഷൂട്ട് ചെയ്തു (ബോഡി ഡ്യൂപ്പിങ്) സിനിമയില്‍ ഉപയോഗിച്ചെന്നും നടി ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെ ന്‍സര്‍ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു.

ഹണി ബീ ടു സിനിമയുടെ അണിയറക്കാരായ ചിലരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരു ന്നു. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ നടിക്ക് സെറ്റില്‍ എന്തെല്ലാമോ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണു സിനിമയില്‍ സഹകരിച്ച മേക്കപ്മാന്റെ മൊഴി.

അത് എന്തായിരുന്നുവെന്ന കൃത്യമായ വിവരം അറിയില്ലെങ്കിലും തുടര്‍ന്ന് നടി മടങ്ങിപ്പോയ തായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു ശേഷം മറ്റാരെയോ ഉപയോഗിച്ച്‌ ചില ശരീരഭാഗങ്ങ ള്‍ ചിത്രീകരിച്ചിട്ടുണ്ട്. അവ നടിയുടേതെന്ന മട്ടില്‍ സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഈ കാര്യങ്ങള്‍ സിനിമയുടെ സിഡി പരിശോധിച്ച്‌ പൊലീസ് മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണു നടിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന നിഗമനത്തില്‍ എത്തിയത്. സ്ഥിരീകരണത്തിനായി സെ ന്‍സര്‍ ബോര്‍ഡില്‍ നിന്നു പകര്‍പ്പ് വാങ്ങി പരിശോധിക്കേണ്ടിവരും. കോടതിയില്‍ തെളിവാ ക്കാന്‍ ഇത് ആവശ്യമാണെന്നും പൊലീസ് തീരുമാനിക്കുകയായിരുന്നു.

ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതിനുള്ള വകുപ്പുകള്‍ കൂടി ഇനി കേസില്‍ ചേര്‍ത്തിരുന്നു. ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകനായ അനൂപ്, സഹസംവിധായ കന്‍ അനിരുദ്ധ് എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ഇവരെ ചോദ്യം ചെയ്തിരുന്നില്ല.

Top