ബ്രേക്കിംഗ് ന്യൂസ്‌

ജയിലിലാകുന്നതിനു മുന്‍പ് ഗുര്‍മീതും,ഹണിപ്രീതും ഗുര്മീതും, ഹണി പ്രീതും, കുടുംബവും വ്യാജ അക്കൗണ്ടകളിലൂടെ സമ്പാദ്യമെല്ലാം കടത്തി !

download-5-e1507705835251.jpg

ചണ്ഡിഗഡ്: ജയിലിലാകുന്നതിനു മുന്‍പ് ദേരാ സച്ചാ സൌദാ തലവനും ഗുര്മീതും, ഹണി പ്രീതും, കുടുംബവും വ്യാജ കമ്ബനികളിലൂടെ സമ്ബാദ്യമെല്ലാം കടത്തി എന്ന് സൂചന. നാല്പതോളം വ്യാജ കമ്ബനികള്‍ വഴിയാണ് ഇവര്‍ സമ്ബാദ്യമെല്ലാം കടത്തിയത്. മാനഭം ഗക്കേസില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കും മുന്‍പ് ഗുര്‍മീതും ഹണിപ്രീതും നികുതി വെട്ടിക്കാന്‍ നടത്തിയ കള്ളക്കളികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വന്തം കമ്ബനി നിര്‍മിച്ച സിനിമകളുടെ പേരിലാണ് ഇരുവരും പണം പറ്റിയത്.

ഹകികാറ്റ് എന്റര്‍ടയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്ബനിയാണ് ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള്‍ നിര്‍മിച്ചത്. എംഎസ്ജി (ദ് മെസഞ്ചര്‍ ഓഫ് ഗോഡ്), എംഎ സ്ജി 2 എന്നീ സിനിമകള്‍ സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുര്‍ മീത് ഈടാക്കിയത് 6.43 കോടി രൂപ. 2015-16ല്‍ ചിത്രീകരിച്ച ഈ സിനിമകള്‍ക്കായി പ്രവര്‍ ത്തിച്ച ഹണിപ്രീത് ഇന്‍സാനും കൈപ്പറ്റി 60 ലക്ഷം. ലയണ്‍ ഹാര്‍ട്ട് 1, ലയണ്‍ ഹാര്‍ട്ട് 2, ജാട്ടു എന്‍ജിനീയര്‍ എന്നിവയടക്കം അഞ്ച് സിനിമകളാണ് ഹകികാറ്റ് പുറത്തിറക്കിയത്. ഹകികാറ്റ് കമ്ബനിയുടെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ദേരായുടെ അനുയായി കളാണ്.

ഹകികാറ്റിന്റെ ബാലന്‍സ് ഷീറ്റില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്ബനി സെ ക്രട്ടറി രവി ഭൂഷണ്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഓഹരി ഉടമകള്‍ക്കു ലാഭവിഹിതവും കിട്ടിയിട്ടില്ല. എന്നാല്‍ ഗുര്‍മീതിന് ആവശ്യത്തിലധികം പണം ഇവിടെനിന്നു കിട്ടിയിരുന്നു. മൂന്നു ഡസനിലധികം കമ്ബനികളാണ് ഗുര്‍മീതിന് സ്വന്തമായി ഉണ്ടായിരുന്നത്.

പല കമ്ബനികള്‍ രൂപീകരിച്ചതും അതിലെ ഡയറക്ടറും ഇയാളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ഇമിഗ്രേഷന്‍ സര്‍വീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്ബനികളിലൂടെ നടന്നിരുന്നത്. ദേരാ ആശ്രമത്തിലെ സംഭാവന ഉള്‍പ്പെടെയുള്ള വരുമാനം ഗുര്‍മീതും കുടുംബവും സ്വന്തമാക്കി. ഡല്‍ഹിയിലും മറ്റുമുള്ള കമ്ബനികളുടെ മേല്‍ വിലാ സം പലതാണെങ്കിലും ഡയറക്ടര്‍മാര്‍ ഒരേയാളുകളാണ്. അവരെല്ലാം ദേരാ അനുയായിക ളുമാണ്.ഒരു വിലാസത്തില്‍തന്നെ ഡസനിലേറെ കമ്ബനികള്‍ റജിസ്റ്റര്‍ ചെയ്തതും കണ്ടെ ത്തി.ബിസിനസ് ചെയ്യാനല്ല, ആശ്രമത്തിലെ പണം കൈമാറ്റത്തിനുള്ള കേന്ദ്രങ്ങളായാണ് കമ്ബനികളെ ഗുര്‍മീത് ഉപയോഗിച്ചിരുന്നത്.

ഇതിലൂടെ അന്വേഷണ സംഘങ്ങളെ കബളിപ്പിക്കാനും ഇയാള്‍ക്കു സാധിച്ചു. ഇത്രയധികം സ്വത്തുള്ള ദേരാ സച്ച സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോഴും ഗുര്‍ മീതിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചപ്പോഴും താരതമ്യേന ചെറിയ തുകകള്‍ മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ഇപ്പോള്‍ എല്ലാം അന്വേഷണ സംഘം അന്വേഷിച്ചു കൊണ്ടിരിക്കുക യാണ്.

Top