BREAKING NEWS

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ത്യയില്‍ എത്തി !

shinzo-abe-narendra-modi_650x400_81505301227.jpg

രണ്ട് ദിവസത്തെ ഇന്ത്യ–ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ്​​ വിമാനത്താവളത്തില്‍ ഷിന്‍സോ അബെയെയും ഭാര്യ അകി അ​ബെയെയും ഗാര്‍ഡ്​ ഒാഫ്​ ഒാണര്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇന്ത്യയുടെ വിവിധ സംസ്​ഥാനങ്ങളിലെ സംസ്​കാരിക പരിപാടികളും അരങ്ങേറി. വിമാനത്താവളത്തില്‍ മാത്രമല്ല, മോദിയും അബെയും നടത്തുന്ന റോഡ്​ഷോയിലും സാംസ്​കാരിക പരിപാടികള്‍ അരങ്ങേറും.

സബര്‍മതി ആശ്രമവും 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന്​ കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദര്‍ശനവുമാണ്​ പ്പാന്‍ പ്രധാനമന്ത്രിയുടെ ആദ്യപരിപാടികള്‍. 1924ല്‍ നിര്‍മിച്ച മംഗള്‍ദാസ്​ ഗിരിധര്‍ ദാസ്​ പൈതൃക ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിക്കും.

ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ അബെയും മോദിയും ചേര്‍ന്ന് നിര്‍വ്വഹിക്കും.പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും.

Top