BREAKING NEWS

ജ​മ്മു കശ്മീരില്‍ സൈ​നി​ക ക്യാമ്ബി​നു നേ​ര്‍​ക്ക് തീ​വ്ര​വാ​ദി ആ​ക്ര​മ​ണം !

1045521009.jpg

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക ക്യാമ്ബി​നു നേ​ര്‍​ക്ക് തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. ആളപായമില്ല. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ കാ​ക്ക​പോ​റ​യി​ലെ സൈ​നി​ക ക്യാമ്ബി​നു നേ​രെ തീ​വ്ര​വാ​ദി​ക​ള്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് ഗ്ര​നേ​ഡ് ആക്രമണം നടത്തിയത്. ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശം ക്വി​ക്ക് റി​യാ​ക്ഷ​ന്‍ ടീ​മും സി​ആ​ര്‍​പി​എ​ഫും വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ക്ഷി​ണ കാ​ഷ്മീ​ര്‍ ഡി​ഐ​ജി അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ നാ​ല് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് തീ​വ്ര​വാ​ദി​ക​ള്‍ സൈ​നി​ക ക്യാ​ന്പ് ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​വും സു​ന്ദ​ര്‍​ബാ​നി, ത​ര്‍​ക്കു​ണ്ടി മേ​ഖ​ല​ക​ളി​ല്‍ പാ​ക് വെ​ടി​വ​യ്പും ഷെ​ല്ലാ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്.

Top