ബ്രേക്കിംഗ് ന്യൂസ്‌

ജയ്ഷായ്ക്കെതിരായ ആരോപണം: അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ !

images-68.jpg

ദില്ലി: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്ബനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഈ ആരോപണം ധാര്‍മ്മികമായി തിരിച്ചടിയാ ണെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ മൗനത്തിനു ശേഷം അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച്‌ എല്‍കെ അദ്വാനി ക്യാംപ് രംഗത്തെത്തുകയാണ്. ജയ്ഷാ യുടെ കമ്ബനി ഒറ്റവര്‍ഷത്തില്‍ 50,000 രൂപ വിറ്റുവരവില്‍ നിന്ന് 80 കോടി വിറ്റുവരവുള്ള കമ്ബനിയായി ഉയര്‍ന്നു എന്നത് ഗൗരവതരമായ ആരോപണമാണെന്ന് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.

ഇത് സര്‍ക്കാരിന് ധാര്‍മ്മിക തിരിച്ചടിയായെന്നും സിന്‍ഹ വിലയിരുത്തി. കേന്ദ്രം ഉടന്‍ അ ന്വേഷണത്തിന് ഉത്തവിടണമെന്ന് സിന്‍ഹ ഒരഭിമുഖത്തില്‍ പറഞ്ഞു. അഡീഷണല്‍ സോളിസി റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു സ്വകാര്യ വ്യക്തി നല്കിയ കേസില്‍ ഹാജരാകുന്നത് ഉചിത മല്ല. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന പിയൂഷ് ഗോയല്‍ എന്തിന് ജയ്ഷായെ പ്രതിരോധിച്ച്‌ രംഗത്തുവന്നുവെന്നും യശ്വന്ത് സിന്‍ഹ ചോദിച്ചു.

സാമ്ബത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ യശ്വന്ത് സിന്‍ഹ പാ ര്‍ട്ടി നേതൃത്വത്തിനെതിരെ നീങ്ങാന്‍ കിട്ടിയ മറ്റൊരവസരം കൂടി ഉപയോഗിക്കുകയാണ്. വി ഷയത്തില്‍ ബിജെപിക്കുള്ളില്‍ നിന്ന് ഇതാദ്യമായാണ് അപസ്വരം പുറത്തു വരുന്നത്. അന്വേ ഷണം വേണമെന്ന് കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് സിന്‍ഹയും ഇതേ ആ വശ്യം ഉന്നയിച്ചത് പ്രതിപക്ഷത്തിന് നേട്ടമായി.

Top