ബ്രേക്കിംഗ് ന്യൂസ്‌

ഇറ്റാലിയന്‍ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ വികസനം കാണാനാവാത്തത്: അമിത് ഷാ !

images-61.jpg

അമേതി: ഇറ്റാലിയന്‍ കണ്ണട ധരിച്ചിരിക്കുന്നതു കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ വികസനം കാണാനാവാത്തതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അറുപതു വര്‍ഷക്കാലം ഒരു കുടുംബത്തെ മാത്രം വിശ്വസിച്ചവര്‍ക്ക് ബിജെപിക്കും നരേന്ദ്ര മോദിക്കും ഒരവസരം നല്‍കിയതില്‍ ഖേദിക്കേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡല മായ അമേതിയില്‍ പ്രസംഗിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷായും മറ്റു ബിജെപി നേതാക്കളും ഉന്നയിച്ചത്. മണ്ഡലത്തില്‍ പരാജയപ്പെട്ട സ്മൃതി ഇറാനി പോലും അമേതിയില്‍ വരുന്നു, എന്നാല്‍ സിറ്റിങ് എംപിയായ രാഹുല്‍ ഇങ്ങോട്ടു തിരിഞ്ഞു നോക്കു ന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.

അറുപതു വര്‍ഷം രാജ്യം ഭരിച്ചത് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയാണ്. അദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി ഭരണം നടത്തുന്ന മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് ചോദിക്കുക യാണ്. രാജ്യത്ത് രണ്ടു മാതൃകകളാണുള്ളത് ഒന്ന് നെഹ്റു ഗാന്ധി മാതൃകയും മറ്റൊന്ന് ഗുജ റാത്ത് മാതൃകയും. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കേണ്ട ത് ബിജെപിയല്ല അവിടത്തെ ജനങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു.

Top