BREAKING NEWS

ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ നരേന്ദ്ര മോദിക്കു കഴിയുമെന്നു പലസ്തീന്‍ പ്രസിഡന്റ് !

Turkey_Jerusalem_Islamic_Summit_33456.jpg-5a250_c0-57-2801-1690_s885x516.jpg

റാമല്ല: ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയു മെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പലസ്തീന്‍ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുകയെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു.

മധ്യപൂര്‍വ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മോദിക്ക് പങ്കുവഹിക്കാന്‍ കഴിയുമെന്നും ഇസ്രയേലുമായുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിനും മോദിയുമായി ചര്‍ച്ച നടത്തുമെന്നും അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു. ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങള്‍ ഇവയെല്ലാം മോദിയുമായി ചര്‍ച്ച ചെയ്യും. ശനിയാഴ്ചയാണു മോദി പലസ്തീനിലെ ത്തുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

Top