ബ്രേക്കിംഗ് ന്യൂസ്‌

ഇരട്ട ഗോളുമായി അല്‍കന്റാര; ബയറണിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ആഴ്സണല്‍

800x480_IMAGE63937836.jpg

മ്യൂണിച്ച്‌: ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ബയറണ്‍ മ്യൂണിക്ക് പ്രതീക്ഷകള്‍ സജീവമാക്കി. ആഴ്സണ ലിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്താണ് ബയറണ്‍ കരുത്ത് തെളിയിച്ചത്.കഴിഞ്ഞ ആറു സീസണുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്തായ ഗണ്ണേഴ്സ് 75 ശതമാനം ബോള്‍ പൊസെഷനുണ്ടായിട്ടും അഞ്ചു ഗോള്‍ വഴങ്ങി എന്നതാണ് ദയനീയം. അലക്സി സാഞ്ചസ് 30ാം മിനിറ്റില്‍ നേടിയ ഗോള്‍ വരെ നീളുന്നതായിരുന്നു ആഴ്സണലിന്റെ ചെറുത്തുനില്‍പ്പ്.കളി തുടങ്ങി 11ാം മിനിറ്റില്‍ ആര്യന്‍ റോബന്റെ 25 വാര അകലെ നിന്നുള്ള ഗോളിലൂടെ ബയറണാണ് ആദ്യം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 30ാം മിനിറ്റില്‍ സാഞ്ചസ് ആഴ്സണലിന്റെ സമനി ല ഗോള്‍ നേടി.ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു സാഞ്ചസിന്റെ ആ ഗോള്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോറെന്റ് കൊസെയ്ല്‍നി പരിക്കേറ്റ് പുറത്തായതോടെ ഗണ്ണേഴ്സിന്റെ പരാജയം തുടങ്ങുകയായിരു ന്നു. 53ാം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബയറണിന്റെ രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ 56, 63 മിനിറ്റുകളില്‍ തിയാഗോ അല്‍കന്റാര ഇരട്ടഗോളുമായി കളം നിറഞ്ഞു. പിന്നീട് പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറുടെ അവസരമായിരുന്നു. കളി തീരാന്‍ രണ്ടു മിനിറ്റ് ശേ ഷിക്കെ ലക്ഷ്യം കണ്ട് മുള്ളര്‍ ആഴ്സണലിന്റെ മുറിവില്‍ വീണ്ടും ഉപ്പു പുരട്ടി.
കഴിഞ്ഞ ആറു സീസണിലും ക്വാര്‍ട്ടര്‍ കാണാതെ ആഴ്സണല്‍ പുറത്തായപ്പോള്‍ അതില്‍ രണ്ടു തവണയും പരാജയമേറ്റു വാങ്ങിയത് ബയറണി നോടായിരുന്നു. ഇനി മാര്‍ച്ച്‌ എട്ടിന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വമ്ബന്‍ വിജയം നേടിയാല്‍ മാത്രമേ ആഴ്സെന്‍ വെ ങ്ങര്‍ക്കും സംഘത്തിനും മുന്നേറാനാകൂ.

Top