BREAKING NEWS

ഐഫോണ്‍ X, ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് അവതരിപ്പിച്ച് ആപ്പിൾ !

apple-091217-iphone-8-3868-e1505289059671.jpg

കാലിഫോര്‍ണിയ: പുതിയ താരങ്ങളെ അവതരിപ്പിച്ച്‌ പത്താം വാര്‍ഷികം ആപ്പിള്‍ ഗംഭീരമാ ക്കി. ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X, ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് എന്നിവക്ക് പുറമേ ആപ്പിള്‍ വാച്ചിന്റെയും ആപ്പിള്‍ ടിവിയുടേയും പു തിയ പതിപ്പുകളും കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ പുറത്തിറക്കി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്.

ഹോം ബട്ടണില്ലാത്ത ഐഫോണ്‍ പതിപ്പെന്ന് ഒറ്റവാക്കില്‍ ഐഫോണ്‍ X നെ വിശേഷിപ്പി ക്കാം. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്ക്രീനി ലെത്താം. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേക ത. നമ്ബര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്സില്‍. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറി യാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിള്‍. ടച്ച്‌ ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം. ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജി യും തരംഗമാകും.

ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ ഇഡി ഡിസ്പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വപൈ് ചെയ്താല്‍ ഹോം സ്ക്രീന്‍. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാ വില്ല. സ്പെയ്സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ കിട്ടും. മുന്‍പിലും പിന്നിലും 12 എംപി ക്യാമറ.

ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്ലാഷ്, എയര്‍ പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകള്‍. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ്. സൂപ്പര്‍ റെറ്റിന ഡിസ്പ്ലേ, ത്രിഡി ടച്ച്‌, സിരി സംവി ധാനം.

ഐഫോണ്‍ ടെന്‍ നവംബര്‍ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. 64 ജിബി പതിപ്പിന് ഏതാണ്ട് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 256 ജിബി മോഡലിന് വില 1.2 ലക്ഷം വരും.

Top