ബ്രേക്കിംഗ് ന്യൂസ്‌

ഇനി ധൈര്യമായി കെട്ടാം; വിവാഹം മാനസിക വിഷമത്തിനുള്ള ഉത്തമ മരുന്നാണെന്ന് പഠനം

index-11.jpg

പെന്‍സില്‍വാനിയ: വിവാഹ ജീവിതം പലര്‍ക്കും പല അനുഭവമാണ് നല്‍കുന്നത്. ചിലര്‍ക്ക് നല്ല ജീവിതം ലഭിക്കുമ്ബോള്‍ മറ്റു ചിലര്‍ക്ക് കൈ പ്പേറിയ അനുഭവമാണ് വിവാഹ ജീവിതം സമ്മാനിക്കുന്നത്. പങ്കാളിയുമായുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് പലരുടെയും ജീവിതം നിറമുള്ളതാക്കുന്നതും മങ്ങലുള്ളതാക്കുന്നതും.എന്നാല്‍ വിവാഹിതരായവര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള കാര്‍ണീജി മെലോണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍ വിവാഹം കഴിഞ്ഞ വര്‍ക്ക് തനിച്ച്‌ ജീവിക്കുന്നവരേക്കാള്‍ മനഃക്ലേശം കുറവാണെന്നും ഇവര്‍ കൂടുതല്‍ ആരോഗ്യവാന്മാരാണെന്നും കണ്ടെത്തി.
സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വിവാഹം കഴിഞ്ഞവരില്‍ വളരെ കുറവായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവാഹിതര്‍ ക്ക് ടെന്‍ഷനും കുറവാണ്. അതേസമയം തനിച്ച്‌ ജീവിക്കുന്നവര്‍ക്ക് കോര്‍ട്ടിസോള്‍ കൂടുതലാകുന്നത് കാരണം പല തരത്തിലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 21 നും 55നും ഇടയില്‍ പ്രായമുള്ള 572 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്. യൂണിവേഴ്സിറ്റിയുടെ കണ്ടെത്തലുകളെ 99 ശതമാനം പേരും അംഗീകരിച്ചു. പങ്കാളിയില്‍ നിന്ന് കിട്ടുന്ന സ്നേഹവും പരിഗണയും പിന്തുണയും തങ്ങളെ ടെന്‍ഷനില്ലാതാക്കുന്നുവെന്നു എല്ലാവരും പറഞ്ഞു. ഒരാള്‍ സ്വയം അനുഭവിക്കേണ്ട വിഷമം രണ്ടു പേര് പങ്കു വെച്ച്‌ അനുഭവിക്കുന്നതി ലൂടെ മനഃപ്രയാസത്തിന്റെ തീവ്രത രണ്ടായി മാറി പതുക്കെ കുറയുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

Top