BREAKING NEWS

ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം !

ap3-6-2018-000169a_655fc6fa-215f-11e8-925c-925443ac9dfa-1.jpg

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് അഞ്ച് വിക്ക റ്റിന്‍റെ തകര്‍പ്പന്‍ ജയം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 174 റണ്‍സെടുത്തിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്കാരന്‍ കുശാല്‍ പെരേര യുടെയും വാലറ്റത്ത് തിസാര പെരേരയുടെയും മികവില്‍ ശ്രീലങ്ക 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യത്തിലെത്തി. ടി20യില്‍ ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ ഏഴ് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യയുടെ പടയോട്ടം ഇതോടെ അവസാനിച്ചു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ധനുഷ്ക ഗുണതിലകയും കുശാല്‍ മെന്‍ഡിസും ചെറിയ സ്കോറില്‍ പുറ ത്തായി. 11 റണ്‍സെടുത്ത മെന്‍ഡിസിനെ ഉനദ്കട്ടും ഗുണതിലകയെ വാഷിംഗ്ടണ്‍ സുന്ദറും പുറത്താക്കി. എന്നാല്‍ മൂന്നാമനായെത്തിയ കുശാല്‍ പെരേര ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. അവസാന ഓവറുകളില്‍ തകര്‍പ്പ നടികളുമായി തിസാര പെരേരയും ദാസുന്‍ ശനകയും തിളങ്ങിയതോടെ ശ്രീലങ്ക വിജയിച്ചു. തിസാര പെരേര 10 പന്തില്‍ 22 റണ്‍സും ശനക 18 പന്തില്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.

തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ഓപ്പണ്‍ ശീഖര്‍ ധവാന്‍റെ അര്‍ദ്ധ സെഞ്ചുറിയുടേയും(90) മധ്യനിരയുടെയും കരു ത്തില്‍ മികച്ച സ്കോറിലെത്തുകയായിരുന്നു. മധ്യനിരയില്‍ മനീഷ് പാണ്ഡെ(35 പന്തില്‍37), റിഷഭ് പന്ത്(23 പന്തില്‍ 23), ദിനേശ് കാര്‍ത്തിക്(ആറ് പന്തില്‍ 13) എന്നിവര്‍ മികവ് കാട്ടി. ഓപ്പണര്‍ രോഹിത് ശര്‍മ്മ റണ്ണൊന്നുമെടുക്കാ തെയും സുരേഷ് റെയ്ന ഒരു റണ്ണുമായി പുറത്തായി.

Top