ബ്രേക്കിംഗ് ന്യൂസ്‌

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ചാല്‍ വായില്‍ ക്യാന്‍സര്‍ വരുമെന്ന് പാക് നടി സബാ

download-4.jpg

ഇമ്രാന്‍ ഹാഷ്മിയെ രൂക്ഷമായി പരിഹസിക്കുന്ന പാക് നടി സബാ ഖമറിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 2016 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലാണ് സംഭവം.ബോളിവുഡ് താരങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കു യായിരുന്നു സബ. ഇമ്രാന്‍ ഹാഷ്മിയെ കൂടാതെ സല്‍മാന്‍ ഖാന്‍ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ ബീര്‍ കപൂര്‍ തുടങ്ങിയവരെക്കുറിച്ചും പരാമര്‍ശമുണ്ട്.ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്നായിരുന്നു ചോ ദ്യങ്ങളില്‍ ഒന്ന്. തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കും എന്നായിരുന്നു സബയു ടെ മറുപടി.
സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും കൊറിയോഗ്രാഫര്‍മാരെ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന വ്യക്തിയാണെന്നും സബ പറയുന്നു. റിതേഷ് ദേശ് മുഖിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാ ല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുന്നുവെന്നും താരം പറയുന്നു. ഇര്‍ഫാന്‍ ഖാനൊപ്പം ഹിന്ദി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടതായിരുന്നു സബ. എന്നാല്‍ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങള്‍ക്ക് അഭിന യിക്കുന്നതിന് വിലക്കു വന്നതിനാല്‍ സബയുടെ ബോളിവുഡ് സ്വപ്നങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്.

Top