BREAKING NEWS

ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാൽ നേട്ടങ്ങൾ ഏറെ !

chinese-leafy-green.jpg

ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം, അഥവാ ഇലക്കറികള്‍ കഴിക്കുന്നത് നല്ലാതാണെന്ന് ഒരു പാട് പേര്‍ നമ്മളോട് പറഞ്ഞിട്ടുണ്ടാകാം. ഒരു പരിധി വരെ നമ്മള്‍ക്ക് അറിവുള്ള കാര്യവുമാണത്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു അറിവ് ഗവേഷകര്‍ നമ്മുക്ക് പറഞ്ഞുതരുയാണ്.

തലച്ചോറിന്റെ പ്രായം ഒരു പതിനൊന്നു വര്‍ഷം കുറയ്ക്കണോ?. ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍ പ്പെടുത്തിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികളും സാലഡും കഴി ക്കുന്നത് മറവിരോഗം അകറ്റാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് യു എസിലെ റഷ് സര്‍വകലാ ശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

ദിവസവും ഇലക്കറികള്‍ കഴിക്കുന്നത് തലച്ചോറിനെ പതിനൊന്നു വര്‍ഷം ചെറുപ്പമാക്കുമത്രേ.അല്‍സ്ഹൈമേഴ്സ്, മേധാക്ഷയം മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ പച്ചക്കറികള്‍ക്ക് ആവുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ശരാശരി 81 വയസ്സു പ്രായമുള്ള 960 പേരിലാണ് പഠനം നടത്തിയത്. മറവിരോഗം ബാധിക്കാത്ത ഇവരില്‍ 4.7 വര്‍ഷം പഠനം നടത്തി. എത്ര തവണ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്നതിനെക്കുറിച്ച്‌ ഒരു ചോദ്യാവലി ഇവര്‍ പൂരിപ്പിച്ചു. പഠന കാലയളവില്‍ ഓരോ വര്‍ഷവും ഇവരുടെ ചിന്തയും ഓര്‍മശക്തിയും പരിശോധിച്ചു.

എല്ലാ ദിവസവും ഒരു തവണ എങ്കിലും ഇലക്കറികള്‍ കഴിക്കുന്നവരില്‍ ചിന്താശക്തിയും ഓര്‍മശക്തിയും കൂടുതല്‍ ഉള്ളതായി കണ്ടു. ഇലക്കറികള്‍ കഴിക്കുന്നവരുടെ തലച്ചോറിന് 11 വര്‍ഷം പ്രായക്കുറവ് ഉള്ളതായി ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Top