BREAKING NEWS

ഐസ് വെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനു ഹാനീകരം !

woman-drinking-cold-water-resized1.jpg

തണുത്ത വെള്ളം അഥവാ ഐസ് വെള്ളം സ്ഥിരമായി കുടിക്കുന്നവര്‍ സൂക്ഷിക്കുക.നിങ്ങള്‍ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുമ്ബോള്‍ നിങ്ങളുടെ രക്തധമനികള്‍ ചുരുങ്ങുന്നു. ഇതോടെ രക്ത പ്രവാഹം കുറയും. ഇത് ദഹന പ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നാണ് പറയുന്നത്.

ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്ബോള്‍ പെട്ടെന്നുണ്ടാകുന്ന താപ വ്യത്യാസം കുറയ്ക്കാന്‍ ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ഊര്‍ജം ശരീരത്തിന് ഇതിനായി ഉപ യോഗിയ്ക്കേണ്ടി വരും. ഇത് ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നതു തടയും.

തണുത്ത വെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ കേടു വരുത്തുമെന്നാണ് പറയുന്നത്. അതുപോലെ തന്നെ ഭക്ഷണത്തോടൊപ്പമോ ശേഷമോ തണുത്ത വെള്ളം നിര്‍ബന്ധമാ യും ഒഴിവാക്കുക. ഇത് ഭക്ഷണം ദഹിയ്ക്കാതിരിയ്ക്കാനും ഇതുവഴി വയറിന് അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കും. ക്രമേണ ഇത് പല രോഗങ്ങൾക്കും കാരണമാകും.

Top