BREAKING NEWS

ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് !

96344542_kohlirex.jpg

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. കഴിഞ്ഞ വര്‍ ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവി യിലേക്ക് ഉയര്‍ത്തിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു.

പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്സ് രാജ്യങ്ങ ളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ നേടിയ 25 റണ്‍സിന് ആറ് വിക്കറ്റാണ് ട്വന്‍റി-20യിലെ മികച്ച പ്രകടനമായി ഐസിസി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കന്‍ വംശജനായ മറൈസ് ഇറാസ്മസ് മികച്ച അംപയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി സ്വന്തമാക്കി.ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു.

Top