BREAKING NEWS

ഹൃദയാരോഗ്യം മെച്ചപ്പെടാൻ നടത്തം തുടങ്ങാം !

rsz_family-running-outdoors-holding-hands-and-smiling_rt0vfa0ro-e1510037772888.jpg

ഇന്നത്തെ മാറിയ ജീവിതരീതികളും വ്യായാമക്കുറവും മൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനം എപ്പോള്‍ വേണെങ്കിലും പ്രതിസന്ധി നേരിടാവുന്ന അവസ്ഥയിലാണ്. ഓരോരുത്തരും പലവിധത്തിലുള്ള ആരോഗ്യ ഉപദേശങ്ങളും നല്‍കാ റുണ്ട്. എന്നാല്‍ സമയത്തിന്റെ പരിമിതിയും മടിയും മൂലം ഇത് നടക്കാറുമില്ല.

എന്നാല്‍ ഇതിന് ഉത്തമപരിഹാരം നടപ്പ് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. സ്ത്രീകളില്‍ പ്രത്യേകിച്ച്‌ 50 വയസ്സ് പിന്നിട്ടവരില്‍ 40 മിനിറ്റെങ്കിലുമുള്ള നടപ്പ് കൂടുതല്‍ നേട്ടങ്ങള്‍ കൈമാറുമെന്നാണ് വ്യക്തമാ ക്കുന്നത്. സ്ത്രീകള്‍ മറ്റ് വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ഈ നടപ്പിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

വെറുതെ നടന്നാല്‍ ഹൃദയത്തിന് ഗുണം ലഭിക്കില്ലെന്നുള്ള തെറ്റിദ്ധാരണ തിരുത്തുന്നതാണ് പഠനം. ശരാശരി വേഗത യിലുള്ള നടപ്പ് ആരോഗ്യം പ്രദാനം ചെയ്യുന്നതാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള നടപ്പ് ശീലമാക്കിയ സ്ത്രീക ളില്‍ നടത്തിയ പഠനത്തിലാണ് ഗുണഫലങ്ങള്‍ ഉയര്‍ന്നതാണെന്ന് സ്ഥിരീകരിച്ചത്.

Top