BREAKING NEWS

ഹോണര്‍ 7X 618 രൂപയുടെ നോ കോസ്റ്റ് EMI-ല്‍ ആമസോണില്‍ നിന്നും വാങ്ങിക്കാം !

honor-7x-india.jpg

ഹോണറിന്റെ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് ഹോണര്‍ 7x .കുറഞ്ഞ ചിലവില്‍ കൂടുതല്‍ സവിശേഷതകളോടെയാണ് ഹോണറിന്റെ ഈ മോഡലുകള്‍ വിപണിയില്‍ എത്തി യിരിക്കുന്നത് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ഇത് ഇപ്പോള്‍ മികച്ച ഓഫറുക ളില്‍ വാങ്ങിക്കാം.

ആമസോണില്‍ നിന്നും ഈ സ്മാര്‍ട്ട് ഫോണുകള്‍ നോ കോസ്റ്റ് EMI -ല്‍ വാങ്ങിക്കാവുന്നതാണ് .അതായത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ സ്മാര്‍ട്ട് ഫോണുകള്‍ മാസം 618 രൂപയുടെ നോ കോസ്റ്റ് EMI ല്‍ സ്വന്തമാക്കാവുന്ന താണ് .കൂടാതെ 10512 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും 2000 രൂപയുടെ അഡിഷണല്‍ ഓഫറുകളിലും ഹുവാ വെയുടെ ഹോണര്‍ 7X ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .

ഹുവാവെയുടെ ഡ്യൂവല്‍ ക്യാമറയില്‍ പുറത്തിറങ്ങിയ ഒരു മോഡലാണ് ഹോണര്‍ 7X .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും മികച്ച ഓഫറുകളോടെ ഇത് ഉപഭോതാക്കള്‍ക്ക് വാങ്ങിക്കാവുന്നതാണ് .ഓഫറുകളില്‍ ഏറ്റവും എടുത്തുപറയേണ്ടത് നോ കോസ്റ്റ് EMI ഓഫറുകളാണ് .

നോ കോസ്റ്റ് EMI ഓഫറുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആവിശ്യമാണ് .ഡെബിറ്റ് കാര്‍ഡുകളില്‍ ഇത് നോ കോസ്റ്റ് EMI-ല്‍ വാങ്ങിക്കുവാന്‍ സാധിക്കുകയില്ല .നോ കോസ്റ്റ് EMI എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മാസം 618 രൂപയുടെ തവണയില്‍ ഇത് വാങ്ങിക്കാവുന്നതാണ് .

ആമസോണിലെ ഹോണര്‍ 7X ന്റെ ഓഫറുകളില്‍ ലഭിക്കുന്ന മറ്റൊരു ഓഫറാണ് എക്സ്ചേഞ്ച് ഓഫറുകള്‍ .നിങ്ങ ളുടെ പഴയ സ്മാര്‍ട്ട് ഫോണുകള്‍ ആമസോണില്‍ എക്സ്ചേഞ്ച് ചെയ്തു വിലക്കുറവില്‍ ഹോണര്‍ 7 Xവാങ്ങിക്കാം .10512 രൂപവരെ നിങ്ങള്‍ക്ക് എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറായാണ് .കൂടാതെ ഈ മോഡലുകള്‍ക്ക് 5.93 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് . ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകില്‍ Kirin 659 ആണ് ഇതിന്റെ പ്രവര്‍ത്തനം .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16 +2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയാണ് ഇതിനുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വില.കൂടാതെ ഇതിന്റെ 64 ജിബിയുടെ മോഡലുകള്‍ക്ക് 15999 രൂപയുമാണ് വിപണിയിലെ വില .

ഉപഭോതാക്കളെ ആകര്‍ഷിക്കാന്‍ ഹോണര്‍ 7X ന്റെ സ്റ്റൈലിഷ് റെഡ് എഡിഷനും ഹുവാവെ പുറത്തിറക്കിയിരുന്നു .ഇതിന്റെ വിലയും 12999 രൂപമുതല്‍ ആണ് ആമസോണില്‍ ആരംഭിക്കുന്നത് .ഒരു ചെറിയ ചിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഹോണറിന്റെ 7X തീര്‍ച്ചയായും നോക്കാവുന്നതാണ് .

Top