ബ്രേക്കിംഗ് ന്യൂസ്‌

ഗൾഫിലെ പ്രമുഖരായ നൂറ് ഇന്ത്യന്‍ വ്യവസായികളിൽ എം.എ. യൂസഫലി ഒന്നാം സ്ഥാനത്ത് !

yusafali1-e1494501501407.jpg

ദുബായ്: ഫോബ്‌സ് മാഗസിന്‍ അറബ് ലോകത്തെ പ്രമുഖരായ നൂറ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി യാണ്. ഫോബ്‌സ് മാര്‍ച്ചില്‍ പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിലും യൂസഫലി തന്നെയാ യിരുന്നു മുന്നില്‍.

ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ വെസ്റ്റില്‍ മിനാ സിയാഹി ബീച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പട്ടിക പ്രകാശനം ചെയ്തു. ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ലുലു ഫി നാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ്, വി.പി.എസ്. ഹെല്‍ത്ത് ഗ്രൂപ്പ് മാനേജിങ് ഡയറ ക്ടര്‍ ഡോ. ഷംസീര്‍ വയലില്‍, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരും പട്ടികയില്‍ ഇടം കണ്ടെത്തിയ മലയാളികളാണ്.

Top