ബ്രേക്കിംഗ് ന്യൂസ്‌

ഗോരഖ്പൂര്‍ ആശുപത്രിയില്‍ അഞ്ച് ദിവസത്തിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 60 കുട്ടികള്‍… !!!

Untitled-42-e1502513859318.jpg

ലക്നൗ: ഗോരഖ്പൂരിലെ ആശുപത്രിയില്‍ അഞ്ച് ദിവസത്തിനിടെ ഓക്സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബാ രാഘവ് ദാ സ് മെഡിക്കല്‍ കോളേജിലാണ്പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ 30 കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. എന്നാല്‍ കുട്ടി കള്‍ ഓക്സിജന്‍ ലഭിക്കാതെയാണ് മരിച്ചതെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. ഏഴു കുട്ടികള്‍ മാത്രമാണ്

മരിച്ചതെന്നും, എന്നാല്‍ ഇവര്‍ ഓക്സിജന്‍ ലഭിക്കാതെയല്ല, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ കാര ണമാണ് മരിച്ചതെന്നുമാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകര്‍പ്രചരിപ്പിക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്ന ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച സംഭവമുണ്ടായത്.

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ അ‍ഞ്ച് ദിവസത്തിനിടെ 60 കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ദി ക്വിന്റ്.കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരി ക്കുന്നത്.

രണ്ട് ദിവസത്തിനിടെ 30 കുട്ടികള്‍ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേല സ്ഥിരീകരി ച്ചിട്ടുണ്ട്. ഇതില്‍ 17 പേര്‍ നവജാത ശിശുക്കളാണ്. എന്‍സഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും ജനറല്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന എട്ടുപേരും മരിച്ചവ രില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

70 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് സ്വകാര്യ കമ്ബനി ആശുപത്രി യിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്ന് 33 ലക്ഷം അടച്ചിരുന്ന തായും, ഓക്സിജന്‍ വിതരണം തടസപ്പെടുത്തരുതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആ വശ്യപ്പെട്ടിരുന്നതായും മജിസ്ട്രേറ്റ് പറഞ്ഞു.

എന്നാല്‍ ഓക്സിജന്‍ ലഭിക്കാതെയാണ് ഗോരഖ്പൂര്‍ ആശുപത്രിയിലെ കുട്ടികള്‍ മരിച്ചതെന്ന ആരോപണം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും നിഷേധിച്ചു.ബാബാ രാഘവ് ദാസ് മെഡിക്ക ല്‍ കോളേജില്‍ ഓക്സിജന്‍ ദൗര്‍ലഭ്യം നേരിട്ടിരുന്നുവെങ്കിലും ഏഴ് കുട്ടികള്‍ മരിച്ചത് ഓക്സി ജന്‍ ലഭിക്കാത്തതിനാലല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ കാരണമാ ണ് ഇവര്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഓക്സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങടക്കം മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാ ന സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ് ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

Top