BREAKING NEWS

നോ​ര്‍​ത്ത്‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ഗോ​വ എ​ഫ്സി​യും തമ്മിലുള്ള മത്സരം സമനിലയില്‍ !

download-43.jpg

ഫ​ത്തോ​ര്‍​ഡ: ഐ​എ​സ്‌എ​ലി​ല്‍ നോ​ര്‍​ത്ത്‌ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ഗോ​വ എ​ഫ്സി​ മത്സരം സമനിലയില്‍. ര​ണ്ടു ഗോള്‍ സ​മ​നി​ല​യി​ലാണ് മത്സരം അവസാനിച്ചത്. സ​മ​നി​ല​യോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി ഗോ​വ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. ഇ​രു ടീ​മി​നും 20 പോ​യി​ന്‍റാ​ണ് ഉ​ള്ള​തെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​നെ ഗോ​വ മ​റി​ക​ട​ന്നു. ക​ളി​യു​ടെ 42ആം മി​നി​റ്റി​ല്‍ ഗോ​വ​യാ​ണ് ആ​ദ്യം ലീ​ഡ് എ​ടു​ത്ത​ത്.

മ​ന്ദ​ര്‍ റാ​വു ദേ​ശാ​യി ഗോ​വ​യ്ക്കാ​യി ഗോ​ള്‍ നേ​ടി. എ​ന്നാ​ല്‍ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്ബ് മ​ര്‍​സി​ഞ്ഞോ നോ​ര്‍​ത്ത്‌ഈ​സ്റ്റി​ന്‍റെ ഗോള്‍ നേടി. ര​ണ്ടാം പ​കു​തി​യി​ല്‍ വീ​ണ്ടും ഗോ​വ മു​ന്നി​ലെ​ത്തി. ഫെ​റാ​ന്‍ കൊ​റോ​മി​ണാ​സ് 53ആം മി​നി​റ്റി​ല്‍ നോ​ര്‍​ത്ത്‌ഈ​സ്റ്റ് വ​ല​ച​ലി​പ്പി​ച്ചു. എ​ന്നാ​ല്‍ 71 ാം മി​നി​റ്റി​ല്‍ ജോ​ണ്‍ മൊ​സ്ക്വ​യ​റ​യി​ലൂ​ടെ നോ​ര്‍​ത്ത്‌ഈ​സ്റ്റു​കാ​ര്‍ സ​മ​നി​ല​വി​ടാ​തെ കാ​ത്തു.

Top