ബ്രേക്കിംഗ് ന്യൂസ്‌

ഫീസടച്ചില്ല, പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് വിവസ്ത്രരാക്കി പുറത്താക്കി

download-149.jpg

പട്‌ന: സ്‌കൂള്‍ യൂണിഫോമിന് പണമടയ്ക്കാന്‍ കഴിയാത്ത രണ്ട് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഒന്നാംക്ലാസ്സിലെയും രണ്ടാംക്ലാസ്സിലെയും കുട്ടികളെയാണ് ഫീസടയ്ക്കാ ത്തതിന് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ വെള്ളി യാഴ്ച്ചയാണ് സംഭവം.

കൊറിയ പഞ്ചായത്തിലെ ബിആര്‍ അക്കാദമിയിലാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്. കുട്ടിക ള്‍ക്ക് സ്‌കൂള്‍ അധികൃതരാണ് യൂണിഫോം നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസടയ്‌ക്കേണ്ട തുണ്ട്. എന്നാല്‍ പണമടയ്ക്കാന്‍ കാശില്ലാത്തിനാല്‍ കുട്ടികള്‍ ഫീസടച്ചിരുന്നില്ല.

പണമടയ്ക്കാത്തതിന് അച്ഛന്‍ ചുന്‍ചുന്‍ സാഹിനെ അധ്യാപകര്‍ സ്‌കൂളിലേയ്ക്ക് വിളിപ്പി ക്കുകയായിരുന്നു.ഫീസടയ്ക്കാന്‍ അവധി ആവശ്യപ്പെട്ടപ്പോള്‍ അധ്യാപകര്‍ അത് നിരസി ക്കുകായായിരുന്നുവെന്നും ആളുകളുടെ മുന്നിലിട്ട് തന്റെ കുഞ്ഞുങ്ങളെ വിവസ്ത്രരാക്കുക യുമായിരുന്നെന്ന് ചുന്‍ചുന്‍ പറയുന്നു.

സംഭവം ചുന്‍ചുന്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിനും അധികൃതര്‍ക്കുമെതിരെ നടപടി യെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി അറിയിച്ചു.

Top