BREAKING NEWS

ഫെബ്രുവരി 14 ഇനി പ്രണയദിനമല്ല ,മാതാപിതാക്കളെ ആദരിക്കാനുള്ള ദിനം !

78930e94dd4fe26febe4696c7dd3b8e3.jpg

ഫെബ്രുവരി 14 ഇനി മുതല്‍ രാജസ്ഥാനിലെ സ്കൂള്‍ കലണ്ടറില്‍ പ്രണയദിനമല്ല, മാതാപിതാക്കളെ ആദരിക്കുന്ന ദിനം. ഫെബ്രുവരി 14 ന് ‘മാതൃ പിതൃ പൂജന്‍ സമ്മന്‍’ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്നാനി ആവശ്യപ്പെട്ടു. ‘മറ്റുള്ളവരെ സ്നേഹിക്കുന്നതിന് മുന്‍പ് കുട്ടികള്‍ ആദ്യം മാതാപിതാക്കളെ സ്നേഹിക്കണം.

കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള സ്നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം എടു ക്കുന്നത്’ എന്നും മന്ത്രി വിശദീകരിച്ചു.അതേസമയം, ഫെബ്രുവരി 14 മുതിര്‍ന്നവരെ ആദരിക്കുന്ന ദിനമായി കാണണ മെന്ന ആവശ്യം ഉന്നയിച്ച ആദ്യസര്‍ക്കാരല്ല രാജസ്ഥാന്‍. ഇന്ത്യന്‍ സംസ്കാരം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ചത്തീസ്ഗഡ് സ്കൂളുകളും നേരത്തെ രംഗത്തെത്തിയിരുന്നു.

Top