BREAKING NEWS

ഫെയ്സ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കൂടുതലും ഇന്ത്യക്കാരുടേത് !

FACEBOOK.jpg

ലോകത്ത് 20 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് കണ്ടെത്തി. ഇത് സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയാണ് ഇക്കാര്യത്തില്‍ മുന്നിലെന്നും ഫെയ്‌സ് ബുക്കിന്റെ തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകള്‍ വളരെ ക്കൂടുത ലാണ്. സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തേതില്‍നിന്നു കഴിഞ്ഞവര്‍ഷം വര്‍ധിച്ചിട്ടുണ്ട്. 213 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ കണക്ക്. ഇത് 2016-ലേതിനേക്കാള്‍ 14 ശതമാനം കൂടുതലാണ്.

ദിവസവും സജീവമായുള്ള അക്കൗണ്ടുകളുടെ കാര്യത്തിലും 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും മുന്നില്‍ ഇന്ത്യയാണ്. ഇന്‍ഡൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ പിറകെയും.

Top