BREAKING NEWS

ഫെയ്സ്ബുക്ക് സൗകര്യങ്ങൾ പരിമിതമാക്കുന്നു ; മാധ്യമങ്ങള്‍ക്കും ബിസിനസ്സിനും തിരിച്ചടി !

laoe6cbryihx2o2lt9br.jpg

അടിമുടി മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് അവരുടെ ന്യൂസ് ഫീഡ് മെട്രിക്ക്സ് വീണ്ടു മാറ്റു ന്നു. ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ കുറച്ച്‌ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പോസ്റ്റുകള്‍ കൂടുതലായി കാണിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഫെയ്സ്ബുക്ക് കൈക്കൊണ്ടിരിക്കുന്നത്.

ന്യൂസ് ഫീഡില്‍ മാധ്യമ സ്ഥാപനങ്ങളുടേയും മറ്റ് സോഷ്യല്‍ മീഡിയാ പേജുകളുടെയും ഉള്ളടക്കങ്ങളുടെ ആധിക്യ മാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ന്യൂസ് ഫീഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ഫെയ്സ്ബു ക്ക് അറിയിച്ചത്. വിവിധ പേജുകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലിങ്കുകളുമാണ് നിലവില്‍ ന്യൂസ് ഫീഡുകളില്‍ അധികമായുള്ളത്. ഇതിനാല്‍ ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്ക്രോള്‍ ചെയ്ത് പോകുന്ന സ്ഥിതിവിശേഷമാണുള്ളത്.

എന്നാല്‍ ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യസ് ഫീഡാണ് ഇനി ഫെയ്സ്ബുക്കിലുണ്ടാവുക. ഇക്കാര്യം ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണമെന്നും, പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണമെന്നും, സുഹൃ ത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അതെന്നും സക്കര്‍ബര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top