ബ്രേക്കിംഗ് ന്യൂസ്‌

എട്ടുദിവസം പാലക്കാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനക്കൂട്ടം ഒടുവില്‍ കാടുകയറി !

dc-Cover-anfegbfra3ee1mvanbf11fr9a2-20170811062637.Medi_-e1502512735896.jpeg

പാലക്കാട്: എട്ടുദിവസം ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനക്കൂട്ടം ഒടുവി ല്‍ കാടുകയറി. വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെ പാലക്കാട്-കോഴിക്കോട് ദേശീയ പാത യില്‍ മുണ്ടൂരില്‍ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകള്‍ വനത്തിലേക്ക് കയറിയത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ തന്നെ കാട്ടാനക്കൂട്ടം മുണ്ടൂരിലെത്തിയെങ്കിലും വനത്തിലേക്ക് കയ റാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ ഉച്ചയോടെ വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ വനത്തിലേക്ക് കയറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം തന്നെ റോഡിലേക്ക് തിരികെയിറങ്ങി. പിന്നീട് ദേശീയപാതയിലെ ഗതാഗതം നിരോധിച്ച്‌,ജനങ്ങളെ പൂര്‍ണ്ണമായും പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയ ശേഷമാണ് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത്.

മണിക്കൂറുകളോളം ദേശീയപാതയ്ക്കരികില്‍ തമ്ബടിച്ച കാട്ടാനക്കൂട്ടം രാത്രിയോടെ വനത്തി ലേക്ക് തിരികെ കയറി. കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷ മാണ് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിച്ചത്. എട്ടു ദിവസത്തിന് മുന്‍പാണ് കാട്ടാന ക്കൂട്ടം നാട്ടിലേക്കെത്തിയത്.

പെരിങ്ങോട്ടുകുറിശി,ഒറ്റപ്പാലം,പാലപ്പുറം,തിരുവില്വാമല മേഖലകളില്‍ വിലസിയ മൂന്ന് കാട്ടാനകള്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല.ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടു. ഇതിനിടെ കാട്ടാനകള്‍ വനപ്രദേശത്ത് നിന്നും ഏറെ ദൂരത്തേക്ക് എത്തിയതും തിരിച്ചടിയായി.

കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെയും റബ്ബര്‍ ബുള്ളറ്റുകളും കഴിഞ്ഞദിവസം എത്തി ച്ചിരുന്നു. എന്നാല്‍ തടിച്ചുകൂടിയിരുന്ന ജനങ്ങളാണ് ആനകളെ വഴിതെറ്റിച്ചത്. ആനകളുടെ വഴിമുടക്കരുതെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചതിന് ശേഷം ജനങ്ങളെ പൂര്‍ണ്ണമായും പ്രദേശത്ത് നിന്നും മാറ്റിനിര്‍ത്തി. ഒടുവില്‍ എട്ടുദിവസം നാട്ടില്‍ വിലസിയ ശേഷം വെള്ളിയാഴ്ച രാത്രി യോടെ വന്നവഴി തന്നെ കാട്ടാനക്കൂട്ടം തിരികെ വനത്തിലേക്ക് കയറി.

Top