ബ്രേക്കിംഗ് ന്യൂസ്‌

എട്ടാം വിമ്ബിള്‍ഡന്‍ കിരീടത്തില്‍ റോജര്‍ ഫെഡറര്‍ മുത്തമിട്ടു

wimbledon_9cb0dbb8-6a39-11e7-95fb-ec6334583ea6-e1500276877764.jpg

ലണ്ടന്‍: ചരിത്രം കുറിച്ച്‌ സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ചരി ത്രം കുറിച്ചത്. സ്കോര്‍: 6-3, 6-1, 6-4.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഫെഡ റര്‍ ഫൈനലിലെത്തിയത്. ഓപ്പണ്‍ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്‌വര്‍ കാലത്തെ വില്ല്യം റെന്‍ഷോയുടെയും റെക്കോഡുകളാണ് ഫെഡ് എക്സ്പ്രസ് പഴങ്കഥയാക്കിയത്.

ഇരുവര്‍ക്കും ഏഴ് കിരീടങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. 2003, 2004, 2005, 2006, 2007, 2009, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് ഫെഡറര്‍ വിംബിള്‍ഡണ്‍ നേടിയത്.

Top