ബ്രേക്കിംഗ് ന്യൂസ്‌

എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ത്ത കേരളം നല്‍കിയത് 90 ലൗ ജിഹാദ് കേസുകളിലെ വിവരങ്ങള്‍ !

images-62.jpg

ന്യൂഡല്‍ഹി: ലൗ ജിഹാദില്‍ കുടുങ്ങി ഇസ്ളാം മതത്തിലേക്ക് മാറിയ കോട്ടയം സ്വദേശിനി അഖില എന്ന ഹാദിയയുടെ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ത്ത കേരളം ദേശീയ അന്വേഷണ ഏന്‍ജസിക്ക് നല്‍കിയത് സമാനമായ 90 കേസിന്റെ വിവരങ്ങള്‍. ഈ കേസുകളിലെ അന്വേഷണത്തിന് എന്‍.ഐ.എയുടെ സഹായം വേണമെന്നായിരുന്നു സംസ്ഥാ ന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ടതായി ഒന്നുമി ല്ലെന്നായിരുന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

കേരളത്തിന്റെ അപേക്ഷ ലഭിച്ച എന്‍.ഐ.എ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പാലക്കാട് നിന്നുള്ള ആതിര നന്പ്യാര്‍, കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ നിന്നുള്ള ആതിര എന്നിവരുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുകയും ചെയ്തു. മുസ്ളിം യുവാക്കളുമായി പ്രണയത്തിലാവാനും അതിലൂടെ ഇസ്ളാം മതം സ്വീകരിക്കാനും തങ്ങള്‍ പ്രലോഭിപ്പിക്കപ്പെട്ടതായി ഇവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. കേരളം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ എന്‍.ഐ.എ നടത്തിയ അന്വേ ഷണത്തില്‍ തീവ്ര മുസ്ളിം സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ആതിര മാരുടെ കേസില്‍ ഇടപെട്ടതായി കണ്ടെത്തി. ഏറ്റവും ഒടുവിലായി ഹാദിയയുടെ കേസിലും എസ്.ഡി.പി.ഐ ഇടപെട്ടതിന് എന്‍.ഐ.എയ്ക്ക് തെളിവ് ലഭിച്ചിരുന്നു.

ലൗ ജിഹാദിന് നേതൃത്വം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം ദേശീയ പ്ര സിഡന്റായ സൈനബയാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. ലൗ ജിഹാദി നായി തീവ്രവാദ സ്വഭാവമുള്ള ‘ദവാ സ്ക്വാഡ് ‘ എന്ന സംഘടന കേരളത്തില്‍ ഊര്‍ജിതമാ ണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇത്തരത്തില്‍ 23 കേസുകളില്‍ സൈനബ ഇടപെ ട്ടിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.

Top