BREAKING NEWS

എന്‍.ഡി.എയുമായുള്ള ബന്ധം പുന:പരിശോധിക്കും ; തുഷാര്‍ വെള്ളാപ്പള്ളി !

thushar-new.jpg

ആലപ്പുഴ : ബി.ഡി.ജെ.എസിന് എന്‍ഡിഎയുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെയാണ് തുഷാര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്നും അതിനാല്‍ എന്‍ഡിഎ വിടണമെന്നും എസ്‌എന്‍ഡിപി നേതാ വ് വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ എന്‍.ഡി.എ പരാജയപ്പെടുമെന്നും എല്‍. ഡി. എഫ് വിജയിക്കുമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ ബി.ജെ.പി വിജയി ക്കുമെന്നായിരുന്നു മകന്‍ തുഷാറിന്റെ നിലപാട്.

ഇതിനിടെ, ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കാനിരിക്കെ എസ്.എന്‍. ഡി.പി യൂണിയന്‍ നേതൃത്വം സിപിഎമ്മിനൊപ്പം നിലയുറപ്പിക്കാന്‍ നീക്കം നടത്തുന്നത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അങ്ക ലാപ്പിലാക്കിയിരിക്കുകയാണ്. എസ്.എന്‍.ഡി.പി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ളവരാണെന്നിരിക്കെ ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിന്റെ ശക്തി തെളിയിക്കേണ്ടത് തുഷാറിന് ഒരു വെല്ലുവിളി തന്നെയാണ്.

Top