ബ്രേക്കിംഗ് ന്യൂസ്‌

എനിക്കും കുട്ടിക്കാലത്തു ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ; നൈല ഉഷ

images-138.jpg

എല്ലാ തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് നൈ ല ഉഷ. കേരളത്തില്‍ മാത്രമല്ല ഈ പ്രശ്നം ഉള്ളത്. ലോകത്തെ എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്.ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കു കയുള്ളു എന്നും നൈല ഉഷ പറയുന്നു.

തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ യാത്രകളില്‍ ഒരുപാട് തോണ്ടലും തലോടലും സഹി ച്ചിട്ടുണ്ട്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്. എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. എന്നാല്‍ ലക്ഷകണക്കിന് മലയാളികള്‍ ജീവിക്കുന്ന ദുബായില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലായെന്നും നൈല പറ യുന്നു.

ദുബായില്‍ അര്‍ധരാത്രിയില്‍ പോലും സ്ത്രീകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. അവര്‍ ക്കു നേരെ ഒരു ആക്രമണവും ഉണ്ടാകുന്നില്ല. അവിടെ നിയമങ്ങള്‍ ശക്തമാണ് എന്നത് തന്നെ യാണ് കാരണം. കഠിനമായ ശിക്ഷകള്‍ ഉണ്ട്.അവിടെ തലവെട്ടുമെന്ന് പറഞ്ഞാല്‍ വെട്ടിയിരി ക്കും.ഇത്തരത്തിലുള്ള നിയമങ്ങള്‍ ഇവിടെെയും ആവശ്യമാണെന്നും നൈല കൂട്ടിച്ചര്‍ക്കുന്നു.

Top