ബ്രേക്കിംഗ് ന്യൂസ്‌

എമ്മ വാട്സണ്‍ മികച്ച അഭിനേതാവായി തിരഞ്ഞെടുത്തു!

download-80.jpg

ഹോളിവൂഡ്‌ താരമായ എമ്മ വാട്സനെ ഇത്തവണത്തെ മികച്ച അഭിനേതാവായി തിരഞ്ഞെടുത്തു. എം. ടി. വി മൂവി ആന്‍ഡ്‌ ടി.വി ലിംഗസമത്വം അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ്‌ പ്രഖ്യാപി ച്ചത് .ലോകസിനിമ ചരിത്രത്തിലാദ്യമായാണ് ലിംഗഭേദമില്ലാതെ അഭിനയമികവിനെ ആദരിക്കു ന്നത്.

ബ്യുട്ടി ആന്‍ഡ്‌ ബീസ്റ്റ് എന്ന ചിത്രത്തില്‍ ബെല്ല എന്ന കഥാപാത്രമാണ് പുരസ്ക്കാരത്തിനു അര്‍ഹ മായത് .സ്ത്രീകളുടെഅവകാശങ്ങള്‍ക്കായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എമ്മ യ്ക്ക് പുരസ്ക്കാരം ലഭിച്ചത് ചരിത്രനിമിഷമായി.

ലോസ് അഞ്ജലിസില്‍ നടന്ന ചടങ്ങില്‍ താരം അവാര്‍ഡ്‌ ഏറ്റുവാങ്ങി. ആണ്‍- പെണ്‍ വേര്‍തിരി വില്ലാതെ പുരസ്ക്കാരം ഏര്‍പ്പെടുത്തിയതിന് മറുപടി പ്രസംഗത്തില്‍ എമ്മ അഭിനന്ദിച്ചു. ‘അവാര്‍ ഡിനായി ലിംഗഭേദമില്ലാതെ നോമിനികളെ തിരഞ്ഞെടുത്തത് മനുഷ്യ അനുഭവങ്ങളെ നാം എങ്ങനെ മനസിലാക്കുന്നു എന്ന അടിസ്ഥാനത്തിലാണ്.അഭിനയം എന്നത് രണ്ടു വിഭാഗങ്ങളിലായി കാണേണ്ട അവശ്യമില്ല’ എമ്മ പറഞ്ഞു

Top