ബ്രേക്കിംഗ് ന്യൂസ്‌

എല്‍.ഡി.എഫ് സർക്കാരിന്റേത് തരംതാണ നാലാംകിട രാഷ്ട്രീയമെന്ന് എ.കെ ആന്റണി !

images-67.jpg

ന്യൂഡല്‍ഹി: വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് ആരംഭിച്ച സമയം മന്ത്രിസഭാ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപടി പ്രഖ്യാപിച്ചതു തരാംതാണ നാലാംകിട രാഷ്ട്രീയ നടപടിയാണെന്ന് എ.ഐ.സി.സി മുതിര്‍ന്ന അംഗം എ.കെ ആന്റണി. പോളിങ്ങിനെ സ്വാധീനിക്കാനായി നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം തിരഞ്ഞെടു പ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആന്റണി പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കാനുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി കാണി ക്കണം. റിപ്പോര്‍ട്ട് കണ്ടതിനു ശേഷം മാത്രം അതെ പറ്റിയുള്ള പ്രതികരണം നല്‍കാം. രാഷ്ട്രീ യപ്രേരിതമായ നടപടി ആണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല റിപ്പോര്‍ട്ടിന്റെ മറവില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ വലിയൊരു നേതൃനിരയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേരളത്തി ലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിലെ പാ ര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഇന്നത്തെ നടപടി മനസിലാക്കും എന്ന പ്രതീക്ഷിക്കുന്നു കേരള ത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ബിജെപിയെ വളര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കണം അത് മാത്രമാണ് സിപിഎമ്മിന്റെ രാഷ്ട്രീയം.

ബിജെപിയും സിപിഎമ്മും കേരളം രാഷ്ട്രീയമായി പങ്കിട്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാ സുരക്ഷയുമൊരുക്കി ജനരക്ഷാ യാത്രയെ സര്‍ക്കാര്‍ സഹായിക്കുന്നു ബിജെപി വിരോ ധം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ നടപടിയിലൂടെ അത് കാണിക്കണമെന്നും ആന്റണി ആവ ശ്യപ്പെട്ടു.

Top