BREAKING NEWS

പൃഥ്വിരാജ് തന്റെ ലംബോർഗിനി കാറിനു ഇഷ്ട നമ്പർ സ്വന്തമാക്കിയത് 7 ലക്ഷം രൂപക്ക് !

63113274.jpg

കാക്കനാട്: അടുത്തിടെ വാങ്ങിയ നാല് കോടി രൂപയുടെ ലംബോര്‍ഗി ആഡംബര കാറിന് പൃഥ്വിരാജ് ഒന്നാം നമ്ബര്‍ തന്നെ സ്വന്തമാക്കി. കഴിഞ്ഞദിവസം എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്ബറിനായി രംഗത്ത് ഉണ്ടായിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് ലേലം നടന്നത്.10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതി രാളികള്‍ പിന്‍മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്ബര്‍ ബുക്ക് ചെയ്തിരു ന്നത്. ഇതേ നമ്ബറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയാ യിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്ബറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ.

ഒന്നാം നമ്ബറിനു പുറമേ നിരവധി ഫാന്‍സി നമ്ബറുകള്‍ ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേല ത്തിലൂടെ ആകെ 30 ലക്ഷം രൂപ ലഭിച്ചു. KL 07 C.N. 2ന് 23 ലക്ഷം, നമ്ബര്‍ 9ന് 3.40 ലക്ഷം, നമ്ബര്‍ 77ന് ഒരു ലക്ഷം, നമ്ബര്‍ 99ന് രണ്ട് ലക്ഷം, നമ്ബര്‍ 100ന് 1.25 ലക്ഷം, നമ്ബര്‍ 111ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേല ത്തില്‍ പോയതായി എറണാകുളം ജോ. ആര്‍.ടി.ഒ. കെ.എല്‍. ഫ്രാങ്ക്ലിന്‍ പറഞ്ഞു. മറ്റു നമ്ബറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top