ബ്രേക്കിംഗ് ന്യൂസ്‌

ദുബായിലെ ഡ്രൈവിങ് ടെസ്റ്റ് : പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി അധികൃതർ !

download-101-e1494566136366.jpg

ദുബായ്:ദുബായില്‍ പത്തിലധികം ഡ്രൈവിങ് ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തെ വില ക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ അപേക്ഷകള്‍ ആറുമാസം കഴിഞ്ഞ് മാത്രമേ സ്വീകരിക്കൂ. അഞ്ചുതവണയില്‍ കൂടുതല്‍ ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്കു കഴിഞ്ഞവര്‍ഷം മുതല്‍ ആവിഷ്കരിച്ച പരിശീലന സംവിധാനം നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുക.

ഡ്രൈവിങ് ടെസ്റ്റിലെ തുടര്‍ച്ചയായ പരാജയം പഠിതാക്കളുടെ ഉള്‍ഭയവും വെപ്രാളവും കൊണ്ടാണെ ന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ആറുമാസം ഡ്രൈവിങ് ക്ലാസുകളോ പരീക്ഷകളോ ഇല്ലാതെ വിശ്രമം നല്‍കാനാണ് പുതിയ നിയമം. ഇതിനായി ഈമാസം മുതല്‍ ഡ്രൈവിങ് സ്കൂളു കളും അപേക്ഷകനും തമ്മിലുള്ള കരാറില്‍ ഈ വ്യവസ്ഥ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിശ്രമത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തുന്നതിലൂടെ ഉള്‍ഭയവും വെപ്രാളവും അകലുമെന്നാണ് അധികൃതര്‍ വ്യക്തമാ ക്കിയിരിക്കുന്നത്.

Top