BREAKING NEWS

ദേ​ശീ​യ സീനിയര്‍ വോ​ളി ;കേ​ര​ള പു​രു​ഷ ​ടീം ഫൈനലിൽ !

Kerala12.jpg

കോ​ഴി​ക്കോ​ട്: ദേ​ശീ​യ സീനിയര്‍ വോ​ളി​ബോ​ള്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള പു​രു​ഷ​ന്‍​മാ​രും ഫൈ​ന​ലി​ലെ​ത്തി. ത​മി​ഴ്നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്കോ​ര്‍: (24-22, 30-28, 25-22). ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ റെ​യി​ല്‍​വേ​സാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. സ​ര്‍​വീ​സ​സി​നെ മ​റി​ക​ട​ന്നാ​ണ് റെ​യി​ല്‍​വേ​സ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്.

നേ​ര​ത്തെ കേ​ര​ള​ത്തി​ന്‍റെ വ​നി​ത​ക​ളും ക​ലാ​ശ​പ്പോ​രി​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ത​മി​ഴ്നാ​ടിനെയാണ് സെ​മി​യി​ല്‍ കേരളം പരാജയപ്പെടുത്തിയത്. ഫൈ​ന​ലി​ല്‍ റെ​യി​ല്‍​വേ​സാ​ണ് കേരള വ​നി​ത​ക​ളു​ടേ​യും എ​തി​രാ​ളി​ക​ള്‍. തു​ട​ര്‍​ച്ച​യാ​യ പ​ത്താം ത​വ​ണ​യാ​ണ് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വി​ഭാ​ഗം വോ​ളി​യു​ടെ ഫൈ​ന​ലി​ല്‍ കേ​ര​ള​വും റെ​യി​ല്‍​വേ​സും ഏ​റ്റു​മു​ട്ടു​ന്ന​ത്.

Top