BREAKING NEWS

ഡല്‍ഹി ചീഫ് സെക്രട്ടറിയെ തല്ലിയ കേസ്; എംഎല്‍എക്ക് ജാമ്യം !

e1485683bc13e3af9b2fe0d030892de4.jpg

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ ആം ആദ്മി എംഎല്‍എ പ്രാകാശ് ജാര്‍വാളിന് ജാമ്യം. 50,000 രൂപ പിഴയിലാണ് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ഫെബ്രുവരി 20നാണ് കേസിനാസ്പദ മായ സംഭവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചീഫ് സെ ക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റത്. പിന്നീട്, ഇദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് 21ന് തന്നെ എംഎല്‍എമാരാ യ അമാനത്തുള്ള ഖാന്‍, പ്രകാശ് ജാര്‍വല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ എംഎല്‍എമാരെ പിന്നീട് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകുയായിരുന്നു. ഫെബ്രുവര്‍ 23 ന് നല്‍കിയ ആദ്യ ജാമ്യ ഹര്‍ജി കോടതി തള്ളിയി രുന്നു.

Top