ബ്രേക്കിംഗ് ന്യൂസ്‌

ധനുഷിന്റെ പിതൃത്വ തര്‍ക്ക കേസ് പുതിയ അവകാശ വാദവുമായി ദമ്ബതികള്‍ കോടതിയില്‍ !

download-63.jpg

ചെന്നൈ: ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ ധനുഷിന്റെ മേലുള്ള പിതൃത്വ തര്‍ക്ക കേസ് വീണ്ടും പുതിയ തലത്തിലേയ്ക്ക്. ധനുഷ് മകനാണെന്ന വാദത്തിലുറച്ച്‌ മധുരയില്‍ നിന്നുള്ള ദമ്ബതികള്‍ കോടതിയില്‍ പുതിയ പരാതി സമര്‍പ്പിച്ചു. നേരത്തേ ദമ്ബതികളുടെ വാദം തെറ്റാണെന്ന് കാണിച്ച്‌ കോടതി കേസ് തള്ളിയിരുന്നു.

എന്നാല്‍ കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ധനുഷ് തങ്ങളുടെ വാദത്തിനെതിരെ വിധി നേടിയെടുത്തതെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്ബതികളുടെ വാദം. ധനുഷ് കോടതി യില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ്, ടിസി, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോ ര്‍ട്ട് എന്നിവ വ്യാജമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പുതൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ധനുഷിനെതിരെ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയിലും ഇവര്‍ പരാതി നല്‍കിയിരു ന്നു. തങ്ങളുടെ മൂന്നാമത്തെ മകന്‍ കലൈശെല്‍വന്‍ ആണ് ഇപ്പോള്‍ ധനുഷ് എന്നറിയപ്പെടു ന്ന താരം. സ്കൂളില്‍ പഠിക്കുമ്ബോള്‍ ഹോസ്റ്റലില്‍ നിന്ന് മകന്‍ നാടു വിടുകയായിരുന്നു. ഏറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. സിനിമയില്‍ വന്നപ്പോഴാണ് മകനാണെന്ന് തിരി ച്ചറിഞ്ഞതെന്ന് ദമ്ബതികള്‍ ആരോപിച്ചു. പ്രതിമാസം തങ്ങള്‍ക്ക് ജീവനാംശമായി ധനുഷ് 65000 രൂപ നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ കോടതി തള്ളി.

ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് സംവിധായകന്‍ കസ്തൂരി രാജയുടെ മകന്‍ തന്നെയാണ് ധനുഷ് എന്ന് കോടതി പറഞ്ഞു. ദമ്ബതികള്‍ പറഞ്ഞതു പോലെയുള്ള അടയാളങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്തിയുമില്ല. ഇതോടെ ലേസര്‍ ഉപയോഗിച്ച്‌ കളഞ്ഞ താണെന്ന് ഇവര്‍ ആരോപിച്ചെങ്കിലും പരിശോധന നടത്തിയ മെഡിക്കല്‍ സംഘം ഈ ആരോ പണവും തള്ളി. ഇതോടെ കോടതി കേസ് തള്ളി. പക്ഷേ മാസങ്ങള്‍ക്കിപ്പുറം വീണ്ടും ആ രോപണവുമായി ദമ്ബതികള്‍ എത്തിയിരിക്കുകയാണ്.

Top