BREAKING NEWS

ചൈനാ അനുകൂല പ്രസംഗം: കോടിയേരിക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

Kodiyeri-Balakrishnan.jpg

തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ നെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡിജിപിക്ക് പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഡ്വ എസ്. സുരേഷ് ആണ് പരാതി നല്‍കിയത്. ഭരണഘടനാ ലംഘനത്തിനും രാജ്യദ്രോഹക്കുറ്റ ത്തിനും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
.
അമേരിക്ക-ജപ്പാന്‍-ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോ ടിയേരിയുടെ കായംകുളത്തെ പ്രസംഗം രാജ്യദ്രോഹമാണ്. ഇന്ത്യ ഏറ്റവും ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാ ണെന്ന കരസേനാ മേധാവിയുടെ വെളിപ്പെടുത്തലിന് ശേഷം നടത്തിയ പ്രസ്താവന രാജ്യത്തിന്റെ അഖണ്ഡതയ്ക്കെ തിരായ നീക്കമാണ്. രാജ്യത്തിന് തുരങ്കം വയ്ക്കുന്ന ഈ നീക്കം ശത്രുക്കളെ സഹായിക്കാനുള്ളതാണെന്നും പരാതിയി ല്‍ പറയുന്നു.ആഭ്യന്തരമന്ത്രി, എംഎല്‍എ എന്നീ ഭരണഘടനാ പദവികള്‍ വഹിച്ചിരുന്നയാള്‍ നടത്തിയ പ്രസ്താവന എന്ന നിലയില്‍ ഇത് അതീവ ഗുരുതരമാണ്. പരാതിയില്‍ പറയുന്നു.

Top