ബ്രേക്കിംഗ് ന്യൂസ്‌

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആർത്തി വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി !

images-95.jpg

തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ മുഖ്യ മന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനാവശ്യമായ ശമ്ബളം സര്‍ക്കാര്‍ നല്‍കു ന്നുണ്ടെങ്കിലും ചിലക്ക് ആര്‍ത്തിയാണ്. കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതിയെ ന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്ബ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ പോരായ്മയുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങാറില്ല. ഒരു കാരണവശാലും ഇത് വച്ച്‌ പൊറുപ്പിക്കില്ലെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചില ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വഴിപ്പെട്ടിട്ടുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാ ടിന് കാരണം മുന്‍കാല പ്രവര്‍ത്തനങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ ഇത് തിരുത്താന്‍ തയ്യാറാക ണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top