BREAKING NEWS

ചെങ്ങന്നൂരില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന വാഗ്ദാനവുമായി സിപിഎം !

saji-cherian.jpg

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ വിജയിപ്പിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് ചെങ്ങന്നൂരില്‍ ഭവന രഹിതരായ എല്ലാവര്‍ക്കും വീട് വെച്ച്‌ നല്‍കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍.പാലിയേറ്റീവ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയാ ക്കും. ചെങ്ങന്നൂരിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസ്സും വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്നും വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top