ബ്രേക്കിംഗ് ന്യൂസ്‌

സിപിഎം നിയന്ത്രിത കോളേജില്‍ ഫേസ്ബുക്കില്‍ അധ്യാപക വിദ്യാര്‍ഥി ചങ്ങാത്തതിന് വിലക്ക്

800x480_IMAGE63981769.jpg

കോഴിക്കോട്: അധ്യാപകരും വിദ്യാര്‍ഥികളും ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടുന്നതിന് വിലക്ക്. സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് ഉള്ളി യേരിയിലെ എം.ഡിറ്റ് എന്‍ജിനീയറിങ് കോളജിലാണ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എം.ദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോ ളജിയുടെ പ്രിന്‍സിപ്പല്‍ ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലര്‍. കോളജിലെ ചില അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായി ഫേസ് ബുക്ക് ചങ്ങാത്തമു ണ്ടെന്നും അത് പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.
നേരത്തെ തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് കോളജ് നല്‍കിയതാണെന്നും സര്‍!ക്കുലറില്‍ പറയുന്നു. അധ്യാപകര്‍!ക്ക് വിദ്യാര്‍ഥികളുമായി പാ ഠ്യേതര വിഷയങ്ങളില്‍ സൗഹൃദം വേണ്ടന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ഇക്കാര്യമാണ് സര്‍ക്കുലറിലൂടെ അറിയിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ.പി.ടി രാജന്‍ നമ്ബ്യാര്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു .ചില സഹപ്രവര്‍ത്തകര്‍ ഫേസ് ബുക്കിലൂടെ അധ്യാപക വിദ്യാര്‍ഥി ബന്ധം തുടരുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഈ പശ്ചാത്തലത്തിലാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറിയായിരുന്ന എം.ദാസന്റെ പേരിലുള്ള കോളജില്‍ എണ്ണൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് നേരത്തെ ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.

Top