BREAKING NEWS

ബൊഫോഴ്സ് കേസ് : 12 വര്‍ഷത്തിനുശേഷം സി.ബി.ഐ. അപ്പീല്‍ നല്‍കി !

BL26_BOFORS_1065156f.jpg

ന്യൂഡല്‍ഹി: ബൊഫോഴ്സ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ 12 വര്‍ഷത്തിനുശേഷം സി.ബി.ഐ. സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി. അപ്പീല്‍ നല്കേണ്ടതില്ലെന്നായിരുന്നു അറ്റോര്‍ ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശം. അതേസമയം, ഹര്‍ജി നല്‍കുമെന്ന് പാര്‍ലമെന്ററി സമിതിക്കുമുന്‍പാകെ സി.ബി.ഐ. അറിയിച്ചിരുന്നു. ചില സുപ്രധാന രേഖകളും തെളിവുകളും കണ്ടെത്തിയതു കൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ നല്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സ്വീഡനിലെ ആയുധക്കമ്ബനിയായ എ.ബി. ബൊഫോഴ്സില്‍നിന്ന് 1986-ല്‍ കരസേനയ്ക്കുവേണ്ടി 1437 കോടിയുടെ ഹോവിറ്റ്സര്‍ പീരങ്കി വാങ്ങിയതില്‍ 64 കോടിയുടെ കൈക്കൂലി നടന്നുവെന്നാണ് ആരോപണം. യൂറോപ്പിലെ ഹി ന്ദുജ സഹോദരന്‍മാരുള്‍പ്പെടെ എല്ലാ പ്രതികളെയും 2005 മേയ് 31-നാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 2004 ഫെബ്രുവരി നാലിന് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

വിധി ചോദ്യംചെയ്ത് ബി.ജെ.പി. നേതാവ് അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണന യിലുണ്ട്. സി.ബി.ഐ. അപ്പീല്‍ നല്കാത്തതുകൊണ്ടാണ് താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് സോണിയാ ഗാന്ധിക്കെതിരേ റായ്ബറേലിയില്‍ മത്സരിച്ച അഗര്‍വാള്‍ പറയുന്നത്.

ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും സൈനികോദ്യോഗസ്ഥര്‍ക്കും ഇടപാടില്‍ കൈക്കൂലി ലഭിച്ചുവെന്ന് സ്വീഡനി ലെ റേഡിയോ 1987-ല്‍ അവകാശപ്പെട്ടിരുന്നു. എ.ബി. ബൊഫോഴ്സിന്റെ അന്നത്തെ പ്രസിഡന്റ് മാര്‍ട്ടില്‍ ആര്‍ ദ്ബോ, ഇടനിലക്കാരായ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്റോച്ചി, അന്നത്തെ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാ ഗര്‍, ബൊഫോഴ്സ് കമ്ബനി എന്നിവര്‍ക്കെതിരേ 1999-ലാണ് സി.ബി.ഐ. ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. 2000-ല്‍ ഹിന്ദുജ സഹോദരന്‍മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്ചന്ദ് എന്നിവര്‍ക്കെതിരേയും കുറ്റപത്രം നല്കി.

2011-ല്‍ സി.ബി.ഐ. കോടതി ക്വത്റോച്ചിയെ ഒഴിവാക്കി. ക്വത്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള ഭീമമായ ചെലവുതാങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 1993-ല്‍ ഇന്ത്യവിട്ട ക്വത്റോച്ചി 2013-ല്‍ മരിച്ചു. മറ്റുപ്രതികളായ ഭട്നാഗര്‍, ഛദ്ദ, ആര്‍ദ്ബോ എന്നിവരും ജീവിച്ചിരിപ്പില്ല.

Top