ബ്രേക്കിംഗ് ന്യൂസ്‌

ബ്ലാക്ബെറിയുടെ പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി !

Motion-Press_0.jpg

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ടിസിഎല്‍ ബ്ലാക്ബെറി പുതിയ മോഷന്‍ സ്മാര്‍ ട്ട്ഫോണ്‍ പുറത്തിറക്കി.ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ വര്‍ഷം കമ്ബനി പുറത്തിറക്കിയ ബ്ലാക്ബെറി മോഷന്റെ ഡിസൈന്‍, കീവണ്‍ സ്മാര്‍ട്ട്ഫോ ണിന് സമാനമാണ്.

ദുബായില്‍ അവതരിപ്പിച്ച ഫോണിന് റിപ്പോര്‍ട്ടനുസരിച്ച്‌ പ്രതീക്ഷിക്കുന്ന വില 460 ഡോള റാണ്.ഡ്യുവല്‍ സിം സേവനം മിഡ് റേഞ്ച് ഹാന്‍ഡ്സെറ്റായ ബ്ലാക്ബെറി മോഷനില്‍ ലഭിക്കും.ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടാണ് ഒഎസ്. 5.5 ഇഞ്ച് എച്ച്‌ഡി (720×1280 പിക്സല്‍) ഡിസ്പ്ലേയ്ക്ക് ഗ്ലാസ് പ്രൊട്ടക്ഷന്‍, ഫിസിക്കല്‍ ഹോം ബട്ടണ്‍ എന്നിവയുമുണ്ട്.

സ്നാപ്ഡ്രാഗണ്‍ 625 SoC പ്രോസസര്‍, 4ജിബിറാം 32GB ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ പ്രധാ ന ഫീച്ചറുകളാണ്.മൈക്രോഎസ്ഡി കാര്‍ഡ് വഴി (2 ടിബി വരെ) മെമ്മറി വിപുലീകരിക്കാ നും ഫോണില്‍ സൗകര്യമുണ്ട്.മാത്രമല്ല അതിവേഗ ചാര്‍ജിങ്ങിന് ക്യുക്ക് ചാര്‍ജ് 3.0 സേവനം ലഭ്യമാണ്.4000 എംഎഎച്ച്‌ ആണ് യുഎസ്ബി ടൈപ്പ് C പോര്‍ട്ടുള്ള ഹാന്‍ഡ്സെറ്റിന്റെ ബാ റ്ററി ലൈഫ്.

ബാറ്ററി നീക്കം ചെയ്യാന്‍ സാധിക്കില്ല. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 2.0 അപേച്ചര്‍, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ളാഷ് കപ്പാസിറ്റി, 4K വിഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള ശേഷി എന്നിവയും ഉണ്ട്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലാണ്.

Top