ബ്രേക്കിംഗ് ന്യൂസ്‌

ബി.എസ്.എഫ് ജവന്മാര്‍ക്ക് നേരെ പാക് ഷെല്ലാക്രമണം

images-91-e1494562972482.jpg

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച പാകിസ്താന്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലകള്‍ ലക്ഷ്യമിട്ട് മോര്‍ട്ടാര്‍ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്സിന്‍റെ ഏകപക്ഷീയ ഷെല്ലാക്രമണം.

രാജ്യാന്തര അതിര്‍ത്തിയിലെ ഇരുമ്ബുവേലിക്ക് സമീപം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബി.എസ്.എഫ് ജവാന്മാര്‍ക്ക് സമീപത്ത് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചെങ്കിലും ആളപായമുണ്ടായില്ല. പാക് ഷെല്ലാക്രമണത്തില്‍ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി.എസ്.എഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം നൗഷേര മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

പാകിസ്താന്‍റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ശക്തമായി പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ആദ്യം വെടിവെപ്പ് ഉണ്ടാകില്ലെന്നും എന്നാല്‍, പാകിസ്താന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

Top