BREAKING NEWS

ബി.ജെ.പിക്ക് ആളെ പിടിച്ചു കൊടുക്കുന്ന ജോലി സിപിഎം ഏറ്റെടുക്കേണ്ട ; ചെന്നിത്തല

ramesh-chennithala_28_3_0.jpg

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ നിന്നും ആരും ബി.ജെ.പിയിലേയ്ക്ക് പോകില്ലെന്നും ബി.ജെ.പിക്ക് ആളെ പിടി ച്ചു കൊടുക്കുന്ന ജോലി സിപിഎം ഏറ്റെടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്ര സ് നേതാവ് കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആ രോപണത്തെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഇതിനിടെ, ആരോപണങ്ങള്‍ തള്ളി ബി.ജെ.പിയിലേയ്ക്കില്ലെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ. സുധാക രന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കും. ഷുഹൈബ് വധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായി തന്റെ വാചകങ്ങള്‍ വളച്ചൊടിച്ച്‌ സിപിഎം കള്ളപ്രചരണം നട ത്തുകയാണെന്നും ഇത്തരം നാണംകെട്ട പ്രചാരണം നടത്താന്‍ പി.ജയരാജനു മാത്രമേ കഴിയൂ എന്നും സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.

താന്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണം എന്നതിന് സിപിഎം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അത് തനിക്ക് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Top