ബ്രേക്കിംഗ് ന്യൂസ്‌

ബിജെപി അന്വേഷണം, കോഴ പകുത്തത് കുറഞ്ഞു പോയോ എന്ന് കണ്ടെത്താനോ? എംവി ജയരാജന്‍

download-151.jpg

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സ്വീകരിക്കുന്ന നില പാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍.
അഴിമതി നടത്തിയത് ബിജെപി അംഗീകരിക്കുന്നുവെന്നാണ് അവരുടെ നിലപാടുകളില്‍ നിന്ന് മനസിലാകുന്നത്.

അത് സംബന്ധിച്ച്‌ ബിജെപി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ബിജെപി നേതാക്കളുടെ ലക്ഷ ങ്ങളുടെ കോഴയിടപാടുകള്‍ പ്രശ്നമല്ല. എന്നാല്‍ ആ അഴിമതി പൊതുജനങ്ങളെ അറിയിച്ചതാ ണ് ഇപ്പോള്‍ ഗുരുതരമായ പിശക് എന്നും ജയരാജന്‍ വിമര്‍ശിച്ചു.

എംവി ജയരാജന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:
‘അഴിമതിയും അഴിമതി സംബന്ധിച്ച വാര്‍ത്ത ചോര്‍ത്തലും ഒരു ബിജെപി പരിപ്രേഷ്യം പാര്‍ ട്ടി താത്പര്യം സംരക്ഷിക്കുന്നതിനാണ് വിവി രാജേഷിനെതിരെ നടപടി സ്വീകരിച്ചത് എന്നാണ് കഴിഞ്ഞദിവസം ഒരു വാര്‍ത്താചാനലില്‍ കുമ്മനം പ്രസ്താവിച്ചതായി കണ്ടത്.

ബിജെപി വക്താവ് കൂടിയായ രാജേഷിനെതിരെ ആ പാര്‍ട്ടി സംഘടനാ നടപടി കൈക്കൊ ണ്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്, ബിജെപി നേതാക്കളുമായി ബന്ധ പ്പെട്ട മെഡിക്കല്‍ കോഴ സംബന്ധിച്ച ബിജെപി അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ ത്തി നല്‍കിയതിനാണ്.

അങ്ങനെവരുമ്ബോള്‍ കുമ്മനം പറഞ്ഞ പാര്‍ട്ടി താല്‍പ്പര്യം എന്താണ്..? (1) അഴിമതി നട ത്തുന്നത് ബിജെപി അംഗീകരിക്കുന്നു; (2) അത് സംബന്ധിച്ച്‌ ബിജെപി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ബിജെപി നേതാക്കളുടെ ലക്ഷങ്ങളുടെ കോഴയിടപാടുകള്‍ പ്രശ്നമല്ല; എന്നാല്‍ ആ അഴിമതി പൊതുജനങ്ങളെ അറിയിച്ചത് ഗുരുതരമായ പിശകാണ് എന്നാണ്. അതു കൊ ണ്ടായിരിക്കുമല്ലോ അഴിമതി നടത്തിയതായി ബിജെപി തന്നെ കണ്ടെത്തിയ നേതാക്കള്‍ക്കെതി രെ നടപടി ഇല്ലാത്തത്.

അപ്പൊ ഒരു സംശയം എന്തിനാണ് മെഡിക്കല്‍ കോഴ സംബന്ധിച്ച്‌ ബിജെപി അന്വേഷിച്ചത്.? കോഴയുടെ വലിപ്പം മനസ്സിലാക്കി, ചില നേതാക്കള്‍ക്ക് മാത്രം ലഭിച്ചത് ബിജെപി സംസ്ഥാന നേതാക്കള്‍ക്കാകെ പങ്കിട്ടെടുക്കാന്‍ വേണ്ടിയായിരുന്നോ..? അതല്ല, മെഡിക്കല്‍ കോഴ സൂത്ര ധാരനായ ബിജെപി നേതാവ് കോഴ പകുത്തത് കുറഞ്ഞുപോയോ എന്ന് കണ്ടെത്താനായിരു ന്നോ ആ അന്വേഷണം..? ഈ അടുത്ത് ആരോ ഒരാള്‍ മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞത്’

കാവിയുടുക്കാത്ത സന്ന്യാസിയാണ് കുമ്മനം’ എന്നാണ്. കള്ളം പറയുന്നതും ചെയ്യുന്നതും കൂട്ടുനില്‍ക്കുന്നതും സന്ന്യാസിയുടെ ലക്ഷണമല്ലെന്നത് സാമാന്യവിവേകമുള്ളവര്‍ക്ക് അറി യുന്നതാണ്. അങ്ങനെ കള്ളമില്ലാത്തയാളാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടിയിരുന്നത് അഴി തിക്കാരെ ആയിരുന്നില്ലേ..? അഴിമതി നടത്തിയതായി ബിജെപി ക്ക് ബോധ്യമായിരിക്കുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സംഘടനാ നടപടിയും നിയമ നടപടിയും സ്വീകരി ക്കാന്‍ ബിജെപി പ്രസിഡന്റും നേതൃത്വവും ഇനിയെങ്കിലും തയ്യാറാകുമോ..?’

Top