BREAKING NEWS

ബിഡിജെഎസ് എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച !

bjds-bjp-480.jpg

കൊല്ലം: എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ബിഡിജെഎസിന് അര്‍ഹിക്കുന്ന പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.

കണിച്ചുകുളങ്ങരയില്‍ 14ന് ബിഡിജെഎസിന്റെ അടിയന്തിര യോഗം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചുചേര്‍ത്തിട്ടു ണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാര്‍ത്തകള്‍ ബിജെപിയുടെ ഭാഗത്തു നിന്നുതന്നെ പുറത്തുവന്നിരുന്നു.

രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം എന്നിരിക്കെ എന്നാല്‍ ഇതു സംബന്ധിച്ച്‌ ഒരു സ്ഥിരീകരണവും ഇതുവരെ ബിഡിജെഎസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ഇക്കാര്യ ത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രം എന്ന നിലയിലാണ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെ ന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമീപിച്ചിരിക്കെ ബിഡിജെഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നകാര്യത്തിലും മാര്‍ച്ച്‌ 14ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.

Top