ബ്രേക്കിംഗ് ന്യൂസ്‌

അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി !

images-131.jpg

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സു പ്രിം കോടതി തള്ളി. . ഈ അപ്പീല്‍ പരിഗണിയ്ക്കാനാകില്ലെന്ന്‍ സുപ്രിംകോടതി വ്യക്തമാ ക്കി.. സുബ്രമണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനുള്ള ആവശ്യത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. 2010 അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രിംകോടതി ഇപ്പോള്‍ വാദം തുടങ്ങിയിരിക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇ തിനിടയില്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യവുമായി സുബ്രമണ്യം സ്വാമി സുപ്രിംകോടതി യില്‍ അപ്പീല്‍ നല്‍കിയിരുന്നു ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രകാരം വിശ്വാസത്തിന്റെ ഭാഗമായുള്ള വിഷയങ്ങളില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും അതുകൊണ്ട് തന്റെ ഹര്‍ജി പ രിഗണിക്കണമെന്നമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം.

എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഈ ആവശ്യം അംഗീകരിക്കരു തെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Top