ബ്രേക്കിംഗ് ന്യൂസ്‌

60 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചെന്ന് രവിശങ്കര്‍ !

ravi-prasad-759-e1507112396540.jpg

ന്യൂഡല്‍ഹി: ആധാറുമായി 60 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. സബ്സിഡികള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കാന്‍ തുടങ്ങിയതോടെ 58,000 കോടി ലാഭിക്കാന്‍ കഴിഞ്ഞു. ഗ്യാസ് സബ്സിഡിക്കായി ഉപയോഗിച്ചിരുന്ന 3 കോടി മില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തുന്നവരും വ്യാജ അക്കൗണ്ടുകള്‍ ഉള്ളവരും മാത്രമെ ആധാ റുമായി ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നുള്ളു. രാജ്യത്ത് മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനി ലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

Top