ബ്രേക്കിംഗ് ന്യൂസ്‌

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും !

download-59.jpg

കൗമാരത്തിന്റെ കാല്പന്തുകളിക്ക് ഇന്ന് കൊടിയേറ്റം. ക​ളി​യ​ഴ​കി​​െന്‍റ വശ്യ​ത​യും വ​ന്യ​ത​യും പു​ല്‍ത്ത​കി​ടി​ക​ളെ തീ​പി​ടി​പ്പി​ക്കു​ന്ന വി​ശ്വ​കി​രീ​ടം തേടി ഇതാദ്യമായി ഇന്ത്യന്‍ മണ്ണിലേ ക്ക് ലോകം ഉറ്റുനോക്കുന്നു. ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍നി​ന്ന് ക​പ്പ് തേ​ടി​യെ​ത്തി​യ 24 ടീ​മു​ക​ളി​ല്‍ മൈ​താ​ന​ങ്ങ​ളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ കഴിവുള്ള ബ്ര​സീ​ലും ഫ്രാ​ന്‍സും ജ​ര്‍മ​നി​യും സ്പെ​യി​നും ഇം​ഗ്ല​ണ്ടും മെ​ക്സി​കോ​യും അ​മേ​രി​ക്ക​യും ഘാ​ന​യുമെല്ലാം ഉണ്ട്.

മൂന്നാഴ്ചക്കാലം ഇനി ഒരു ഫുട്ബാളിന്റെ വശ്യതയിലേക്ക് ലോകത്തിനു ഉറ്റുനോക്കാം.ന്യൂ​ ഡ​ല്‍​ഹി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇന്ന് രാ​ത്രി എ​ട്ടി​ന് കരുത്തരായ അമേരി ക്കയോട് ആഥിതേയരായ ഇന്ത്യന്‍ ടീം ഏറ്റുമുട്ടും. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 24 ടീമു കളാണ് മത്സരത്തിനിറങ്ങുന്നത്. ആറ് വേദികളിലായി 52 മത്സരങ്ങള്‍. സോക്കര്‍ ലോകത്തെ 504 ഫുട്ബോള്‍ പ്രതിഭകള്‍. ഒക്ടോബര്‍ 28 വരെയാണ് മത്സരം. ഏഷ്യയില്‍ നിന്ന് ഇന്ത്യക്ക് പുറമെ ഇറാഖ്, ഇറാന്‍, ജപ്പാന്‍, നോര്‍ത്ത് കൊറിയ എന്നിവരാണ് ഇത്തവണയുള്ളത്.

ഘാന, ഗിനിയ, മാലി, നൈജര്‍ എന്നിവര്‍ ആഫ്രിക്കയില്‍ നിന്നും. കോണ്‍കാകാഫ് മേഖ ലയില്‍നിന്ന് കോസ്റ്ററിക്ക, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവര്‍ക്കൊപ്പം അമേരിക്കയും പങ്കെടുക്കും.ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വെ എന്നിവരാണ് തെക്കേ അമേരിക്കയില്‍ നിന്നെത്തുന്ന നാല് ടീമുകള്‍. ഓഷ്യാനയില്‍നിന്ന് ന്യൂ കാലിഡോണയയും ന്യൂസിലാന്‍ഡും പന്തുതട്ടും. കരുത്തരായ സ്പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും യൂറോപ്പില്‍ നിന്നെ ത്തുമ്ബോള്‍ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍.

Top